നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി
കേസിന്റെ വിചാരണ നടപടികള് നടക്കന്ന എറണാകുളത്തെ കോടതിയാണ് പ്രോസിക്യൂഷന് സമര്പ്പിച്ച ഹരജി തള്ളിയത്.കേസിലെ ഒമ്പതാം പ്രതിയാണ് ദിലീപ്.ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.സിനിമാ മേഖലയില് നിന്നടക്കമുള്ള കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന് വിചാരണക്കോടതിയെ സമീപിച്ചത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്ത്തികരമായ വിധത്തില് ദൃശ്യങ്ങള് പകര്ത്തിയെന്ന കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള് നടക്കന്ന എറണാകുളത്തെ കോടതിയാണ് പ്രോസിക്യൂഷന് സമര്പ്പിച്ച ഹരജി തള്ളിയത്.കേസിലെ ഒമ്പതാം പ്രതിയാണ് ദിലീപ്.ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
സിനിമാ മേഖലയില് നിന്നടക്കമുള്ള കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന് വിചാരണക്കോടതിയെ സമീപിച്ചത്.സാക്ഷികളെ ഭീക്ഷണിപെടുത്തി മൊഴി അനൂകുലമാക്കാന് ശ്രമിച്ചുവെന്നും ജാമ്യ വ്യവസ്ഥകള് ലംഘിച്ചുവെന്നുമായിരുന്നു ദിലിപീനെതിരെ ഉയര്ന്ന ആരോപണം.എന്നാല് പ്രോസിക്യൂഷന്റെ ആരോപണം ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷന് എതിര്ത്തിരുന്നു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി പ്രോസിക്യൂഷന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു.
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ലാലു പ്രസാദ് യാദവിനെ സന്ദര്ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്ക്കൊപ്പം ഹിന്ദു യുവതികള് വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT