Kerala

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന:രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്തത് 11 മണിക്കൂര്‍

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നും ദിലീപ് മടങ്ങി

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന:രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്തത് 11 മണിക്കൂര്‍
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നും ദിലീപ് മടങ്ങി.ഇന്നും 11 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തു.ഇന്നലെയും 11 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കളമശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ദിലീപും കേസിലെ കൂട്ടു പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവര്‍ രാവിലെ ഒമ്പതോടെ ഹാജരായിരുന്നു. തുടര്‍ന്ന് ആംരഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടോടെ അവസാനിച്ചു.നാളെ രാവിലെ ഒമ്പതു മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ആദ്യ ദിവസം എല്ലാ പ്രതികളെയും ഒറ്റയ്ക്കിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍ എന്നാല്‍ ഇന്ന് പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തുവെന്നാണ് വിവരം.ഇതിനിടയില്‍ സംവിധായകന്‍ റാഫി,ദിലീപിന്റെ സിനിമാ നിര്‍മ്മാണക്കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് മാനേജര്‍ എന്നിവരെയും ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയിരുന്നു.ബാലചന്ദ്രകുമാര്‍ കൈമാറിയ വോയ്‌സ് ക്ലിപ്പിലെ ശബ്ദം തിരിച്ചറിയുന്നതിനാണ് ഇവരെ വിളിച്ചുവരുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എസ് പി പറഞ്ഞത്.

ആദ്യദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളുടെയും മൊഴികള്‍ അന്വേഷണ സംഘം വിശദമായി വിലയിരുത്തിയിരുന്നു.മൊഴികളില്‍ വൈരുധ്യമുള്ളതായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.ഇന്നത്തെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞ മൊഴികള്‍ അന്വേഷണ സംഘം വിശദമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നാളെ ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.

Next Story

RELATED STORIES

Share it