Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ ആദ്യ ദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഇന്ന് ദിലിപിനെ ചോദ്യം ചെയ്തത് 11 മണിക്കൂര്‍.ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് പൂര്‍ണ്ണമായും നിഷേധിച്ചു.എന്നാല്‍ ദിലീപ് പറഞ്ഞ മൊഴികളില്‍ വൈരുധ്യമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ ആദ്യ ദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ഇന്ന് ദിലിപിനെ ചോദ്യം ചെയ്തത് 11 മണിക്കൂര്‍.ദിലീപ് പറഞ്ഞ മൊഴികളില്‍ വൈരുധ്യമെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം.

രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിഎട്ടു മണിയോടെ പൂര്‍ത്തിയായി.തുടര്‍ന്ന് ദിലീപ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നും മടങ്ങി.ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് പൂര്‍ണ്ണമായും നിഷേധിച്ചു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു ഘട്ടത്തിലും താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണവും ചോദ്യം ചെയ്യലില്‍ ദിലീപ് നിഷേധിച്ചു.ജീവിതത്തില്‍ ഒരാളെ പോലും താന്‍ ദ്രോഹിച്ചിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. അതേ സമയം ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ മൊഴികളില്‍ വൈരുധ്യമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.ദിലീപിന്റെയും കുട്ടു പ്രതികളുടെയും മൊഴി വിശദമായി അന്വേഷണ സംഘം പരിശോധിക്കുകയാണ്.ഇതിനു ശേഷം അന്വേഷണ സംഘം യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയതിനു ശേഷം നാളെത്തെ ചോദ്യം ചെയ്യലിന്റെ രീതി നിശ്ചയിക്കുമെന്നാണ് വിവരം.

ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് കേസിലെ പ്രതികളായ ദിലീപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. അഞ്ചു പേരെയും വെവ്വേറെ ഇരുത്തി അന്വേഷണ സംഘം അഞ്ചായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍.ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി.തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹവും ദിലീപിനെ ചോദ്യം ചെയ്തതായാണ് വിവരം.

Next Story

RELATED STORIES

Share it