Kerala

ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി;ഒപ്പമിരുത്തി ദിലീപിനെ ചോദ്യം ചെയ്യും

ബാലചന്ദ്രകുമാറിനെ ആലുവ പോലിസ് ക്ലബ്ബിലേക്ക് ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി.ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നുമായിരുന്നു ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചത്.ഇതേ തുടര്‍ന്നാണ് ഇതില്‍ വ്യക്തത വരുത്തുന്നതിനായി ബാലചന്ദ്രകുമാറിനെയും ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി;ഒപ്പമിരുത്തി ദിലീപിനെ ചോദ്യം ചെയ്യും
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലിപിനെ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും.ഇതിനായി ബാലചന്ദ്രകുമാറിനെ ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി.ഇന്നലെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന നിര്‍ദ്ദേശിച്ച് ഇന്നലെ ദിലീപിനെ വിട്ടയച്ചിരുന്നു. ഇതു പ്രകാരം ഇന്ന് രാവിലെ 10.30 ഓടെ ഹാജരായ ദിലീപിനെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിരുന്നു.ഇന്നത്തെ ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആലുവ പോലിസ് ക്ലബ്ബില്‍ എത്തിയത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തിലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചതും കോടതി അനുമതി നല്‍കിയതും.നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരന്നു. ഈ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നുമായിരുന്നു ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചത്.ഇതേ തുടര്‍ന്നാണ് ഇതില്‍ വ്യക്തത വരുത്തുന്നതിനായി ബാലചന്ദ്രകുമാറിനെയും ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ദിലീപിന്റെ മറ്റൊരു സുഹൃത്തായ വ്യവസായി ശരതിനെയും ക്രൈംബ്രാഞ്ച്‌ചോദ്യം ചെയ്യുന്നുണ്ട്.കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ശരതിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it