നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി അതിജീവിത
ബാര്‍ കൗണ്‍സിലിനാണ് അതീജീവിതയായ നടി പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്കി.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.അഭിഭാഷക വൃത്തിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.കേസിലെ സാക്ഷികളെ സ്വാധീനീക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്നാണ് അതിജീവിതയായ നടിയുടെ പരാതി.കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘത്തിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ നടന് ദിലീപ് അടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.ഈ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന് ക്രൈബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്.
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT