Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ സഹോദരന്‍ അനൂപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു

ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി അനൂപ് കളമശേരിയിലെ ഓഫിസില്‍ എത്തി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ സഹോദരന്‍ അനൂപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി അനൂപ് കളമശേരിയിലെ ഓഫിസില്‍ എത്തി.കേസിലെ പ്രതികളായ നടന്‍ ദീലിപ്,അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ കോടതി നിര്‍ദ്ദേശപ്രകാരം ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇവിടെ നിന്നും പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് അനൂപിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നത്.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെ ഇന്നലെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തിരുന്നു.ദിലീപിനെയും വരും ദിവസം ചോദ്യം ചെയ്യുമെന്നാണ് വിവരം.എന്നാല്‍ കെട്ടിച്ചമച്ച കേസാണിതെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ കോടതിയുടെ തീരുമാനം വന്നതിനു ശേഷമായിരിക്കും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നാണ് സൂചന.

Next Story

RELATED STORIES

Share it