തുടരന്വേഷണം റദ്ദാക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അക്രമിക്കപ്പെട്ട നടി
അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദീലിപ് നല്കിയ ഹരജി തള്ളണമെന്ന് അക്രമിക്കപ്പെട്ട നടി.ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ പ്രതിയ്ക്ക് കഴിയില്ലെന്നാണ് നടിയുടെ വാദം.
ദിലീപിന്റെ ഹരജിയില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നടിക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.തുടര്‍ന്ന് കേസ് ഇന്ന് പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു.
അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം.കഴിഞ്ഞ ഡിസംബര്‍ 28 ന് ലഭിച്ച പരാതിയില്‍ പിറ്റേ ദിവസം തന്നെ തുടരന്വേഷണ ആവശ്യപ്പെട്ടതിതില് ദൂരൂഹതയുണ്ടെന്നും ദിലീപ് ഹരജിയില്‍ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു.
വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന് തുടരേന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു. തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ദിലീപ് ഹരജിയില്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസിലെ തുടരന്വേഷണ നടപടി.ബലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് തന്നെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണം എന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കുന്നു.
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT