Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ്:സത്യം തെളിയിക്കാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്

ദിലീപിനെയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളു.ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ സഹകരണം മാത്രമല്ല തെളിവിലേക്ക് ഉപകരിക്കുന്നത് നിസഹകരണവും വേറൊരു രീതിയില്‍ സഹായമാകും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ്:സത്യം തെളിയിക്കാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസ് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത്.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളു. എന്താണ് റിസള്‍ട്ട് എന്ന് നോക്കട്ടെ.കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാം ചെയ്യുന്നത്. വേണ്ടി വന്നാല്‍ കോടതിയില്‍ കൂടുതല്‍ ആവശ്യങ്ങള്‍ പറയും.തങ്ങള്‍ അന്വേഷിക്കുന്ന എല്ലാ കേസുകളും ഫലപ്രദമായി അന്വേഷിച്ച് തെളിയിക്കാന്‍ പറ്റുമെന്ന ഉത്തമ വിശ്വാസം ഉണ്ട്.അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലി.അതില്‍ എന്തു റിസള്‍ട്ട് വരണമെന്ന് പറയാന്‍ തങ്ങള്‍ക്ക് കഴിയില്ല.കേസ് സത്യസന്ധമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ സഹകരണം മാത്രമല്ല തെളിവിലേക്ക് ഉപകരിക്കുന്നത് നിസഹകരണവും വേറൊരു രീതിയില്‍ സഹായമാകുമെന്നും അതിനെ ആ രീതിയില്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ ദിലീപിനെയും കൂട്ടു പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരിയിലെ ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്.ഇവിടെ എത്തിയതായിരുന്നു എഡിജിപി എസ് ശ്രീജിത്ത്.

Next Story

RELATED STORIES

Share it