Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഡാലോചന: ദിലീപിന് ഇന്ന് നിര്‍ണ്ണായകം ;മൂന്നാം ദിവസത്തെ ചോദ്യ ചെയ്യലിനായി ഹാജരായി

ദിലീപിനൊപ്പം കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവരും മൂന്നാം ദിവസത്തെ ചോദ്യ ചെയ്യലിനായി ഹാജരായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ദിലീപിനും കൂട്ടു പ്രതികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്.ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സമയ പരിധി ഇന്ന് രാത്രി എട്ടോടെ അവസാനിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഡാലോചന: ദിലീപിന് ഇന്ന് നിര്‍ണ്ണായകം ;മൂന്നാം ദിവസത്തെ ചോദ്യ ചെയ്യലിനായി ഹാജരായി
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി നടന്‍ ദിലീപ് ഹാജരായി.ഇന്ന് ദിലീപിനും അന്വേഷണ സംഘത്തിനും നിര്‍ണ്ണായകം.ക്രൈംബ്രാഞ്ചിന്റെ കളമശേരിയിലെ ഓഫിസിലാണ് രാവിലെ ഒമ്പതോടെ ദിലീപ് ഹാജരായിരിക്കുന്നത്.ദിലീപിനൊപ്പം കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവരും മൂന്നാം ദിവസത്തെ ചോദ്യ ചെയ്യലിനായി ഹാജരായിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ദിലീപിനും കൂട്ടു പ്രതികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്.ഇതനുസരിച്ച് ഞായറാഴ്ച മുതല്‍ ദിലീപും കൂട്ടും പ്രതികളും രാവിലെ ഒമ്പതു മുതല്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുന്നുണ്ട്.ഹൈക്കോടതി ഇവരെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയ പരിധി ഇന്ന് രാത്രി എട്ടോടെ അവസാനിക്കും. അതു കൊണ്ടു തന്നെ ഇന്ന് അന്വേഷണ സംഘത്തിനും ദിലീപിനും നിര്‍ണ്ണായകമാണ്.

കഴിഞ്ഞ രണ്ടു ദിവസമായി 22 മണിക്കുറാണ് ദിലീപും കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവര്‍ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇരുന്നത്. ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് പൂര്‍ണ്ണമായും ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ തന്നെ നിഷേധിച്ചിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു ഘട്ടത്തിലും താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് വിവരം.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണവും ചോദ്യം ചെയ്യലില്‍ ദിലീപ് നിഷേധിച്ചു.ജീവിതത്തില്‍ ഒരാളെ പോലും താന്‍ ദ്രോഹിച്ചിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. ഇതേ നിലപാട് തന്നെയായിരുന്നു ഇന്നലെയും ദിലീപ് അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചതെന്നാണ് വിവരം.

ആദ്യ ദിവസം അഞ്ചു പേരെയ ഒറ്റയ്ക്കിരുത്തിയും ഇന്നലെ ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയിരിക്കുന്ന വോയ്‌സ് ക്ലിപ്പുകളിലെ ശബ്ദം തിരിച്ചറിയുന്നതിനായി സംവിധായകന്‍ റാഫി,ദിലീപിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ജീവനക്കാരന്‍ എന്നിവരെയും ഇന്നലെ ക്രൈബ്രാഞ്ച് വിളിച്ചു വരുത്തി വിവരങ്ങള്‍ തേടി.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പ്രതികള്‍ നല്‍കിയ മൊഴികള്‍ ഇന്നലെ അന്വേഷണ സംഘം യോഗം ചേര്‍ന്ന് വിലയിരുത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയെ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തിയായിരിക്കും ഇന്ന് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയെന്നാണ് വിവരം.ഇതു കൂടാതെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളെയും ഇന്ന് വിശദാംശങ്ങള്‍ തേടാന്‍ അന്വേഷണ സംഘം വിളിച്ചുവരുത്തുമെന്നാണ് വിവരം.വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഇന്ന് വിളിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികള്‍ക്കൊപ്പം ഇരുത്തി ബാലചന്ദ്രകുമാറില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നത് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.നാളെയൊ മറ്റന്നാളോ ആയിരിക്കും ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തുകയെന്നാണ് സൂചന.

വ്യാഴാഴ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കുന്നതിനു മുമ്പായി ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ എത്തിക്കാനാണ്് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുവര്‍ഷം പ്രതികള്‍ നടത്തിയ ഫോണ്‍വിളികളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്.ഏറ്റവും അധികം തവണ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളവരെയും ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്നാണ് വിവരം.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇത് സംബന്ധിച്ച റിപോര്‍ട്ട് വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it