- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു
ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. 22 വര്‍ഷത്തോളമായി മരടിലെ കലാരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും നിറസാന്നിധ്യമായിരുന്നു പ്രബീഷ്.

കൊച്ചി: യൂ ട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചിന്‍ കൊളാഷ് എന്ന യൂ ട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെ നടനും ഡബ്ബിങ്ങ് കലാകാരനുമായ പ്രബീഷ് ചക്കാലയ്ക്കല്‍ (44) ആണ് മരിച്ചത്. മാലിന്യം മൂലമുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ ഞായറാഴ്ച നടത്തിയ ചിത്രീകരണത്തിനിടെയാണ് സംഭവം. വിദേശിയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനിടെ നാക്ക് ഉണങ്ങിയെന്നും കുറച്ച് വെള്ളം വേണമെന്നും കൂടെയുണ്ടായിരുന്ന വീഡിയോഗ്രാഫര്‍ സുജിത്തിനോട് ആവശ്യപ്പെട്ടു.
വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് രംഗം ചിത്രീകരിച്ചുകൊണ്ടിരുന്ന സുജിത്ത് പറഞ്ഞു. ഉടന്‍ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. 22 വര്‍ഷത്തോളമായി മരടിലെ കലാരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും നിറസാന്നിധ്യമായിരുന്നു പ്രബീഷ്. 'കുണ്ടന്നൂര്‍ക്കാരന്‍' എന്ന കൂട്ടായ്മയ്ക്കും പ്രബീഷ് നേതൃത്വം വഹിച്ചിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന മരടിലെ അമേച്വര്‍ നാടകക്ലബ്ബിന്റെ മുഖ്യ അവതാരകനുമായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് കൊച്ചിന്‍ കൊളാഷിനായി മാവേലിയുടെ വേഷമണിഞ്ഞെത്തി മാവേലി ഓണ്‍ലൈന്‍ പരിപാടിയും പ്രബീഷ് അവതരിപ്പിച്ചിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കുംഫു മാസ്റ്റര്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നത് പ്രബീഷായിരുന്നു. കൂടാതെ നിരവധി ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ജെഎസ്ഡബ്ല്യു സിമന്റ്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സി.എസ്.എസ്. സംസ്ഥാന സമിതി അംഗമായിരുന്നു. പിതാവ്: ചക്കാലയ്ക്കല്‍ സി പി ജോസഫ്, മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മരട് മൂത്തേടംപള്ളി സെമിത്തേരിയില്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















