Kerala

എസ്എഫ്‌ഐ സ്റ്റാലിനിസ്റ്റ് സ്വഭാവം അവസാനിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍

കേരളത്തിലെ കലാലയങ്ങളില്‍ ജനാധിപത്യം പുലരാന്‍ എസ്എഫ്‌ഐ സ്റ്റാലിനിസ്റ്റ് സ്വഭാവം അവസാനിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ സ്റ്റാലിനിസ്റ്റ് സ്വഭാവം അവസാനിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍
X

കോഴിക്കോട്: കേരളത്തിലെ കലാലയങ്ങളില്‍ ജനാധിപത്യം പുലരാന്‍ എസ്എഫ്‌ഐ സ്റ്റാലിനിസ്റ്റ് സ്വഭാവം അവസാനിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യൂനിവേഴ്‌സിറ്റി കോളജിലെ പോലെ സമാനതകളില്ലാത്ത അക്രമ പ്രവര്‍ത്തനങ്ങള്‍ കാംപസുകളില്‍ നിന്ന് തുടച്ചു മാറ്റേണ്ടതുണ്ട്. എതിര്‍ ശബ്ദങ്ങളെ ആയുധങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്ന പ്രവണത തടഞ്ഞാല്‍ മാത്രമേ കാംപസുകളില്‍ ജനാധിപത്യം പുലരൂ. തങ്ങള്‍ക്ക് അപ്രമാദിത്തമുള്ള ഹോസ്റ്റലുകളും യൂനിയന്‍ ഓഫിസുകളും ഇടിമുറിയായും ആയുധപ്പുരകളായും ഉപയോഗിക്കുന്ന എസ്എഫ്‌ഐ കലാലയങ്ങളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. അധാര്‍മികതകള്‍ നയിക്കുന്ന ഗുണ്ടാസംഘങ്ങളായി വിദ്യാര്‍ഥികളെ മാറ്റിയെടുത്ത് അക്രമത്തിന് പ്രോത്സാഹിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രം 187 വിദ്യാര്‍ഥികളാണ് എസ്എഫ്‌ഐയുടെ അക്രമം മൂലം പഠനം ഉപേക്ഷിച്ചു പോയിട്ടുള്ളത്. ഇത് ഗൗരവപരമായി കാണേണ്ടതുണ്ട്. കാംപസ് അക്രമങ്ങള്‍ തടയാനും നാളെയുടെ രാഷ്ട്രമാവേണ്ട യുവതയെ ജനാധിപത്യ ബോധമുള്ളവരാക്കാനും കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

എ വാസു, അനൂപ് വി ആര്‍, എ എസ് അജിത്കുമാര്‍, കെ എച്ച് നാസര്‍, തുളസീധരന്‍ പള്ളിക്കല്‍, പ്രഭാകരന്‍ വാരപ്രത്ത്, കെ കെ ബാബുരാജ്, കെ എച്ച് അബ്ദുല്‍ ഹാദി എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.

Next Story

RELATED STORIES

Share it