Kerala

സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ മോശം പെരുമാറ്റം; സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു ജീവനക്കാര്‍ പറഞ്ഞതായി മധുസൂദനന്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു

സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ മോശം പെരുമാറ്റം;   സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍
X

കോഴിക്കോട്: സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയവരോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്തതിനു സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെമന്ത്രി ജി സുധാകരന്‍ സസ്‌പെന്റ് ചെയ്തു. മുക്കം സബ് രജിസ്ട്രാറായിരുന്ന ദേവി പ്രസാദ്, സീനിയര്‍ ക്ലാര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലാര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫിസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. മുക്കം സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2003 ഫെബ്രുവരി 27നു പ്രത്യേക വിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായി 2019 ജൂണ്‍ 19നു ഓഫിസിലെത്തിയ മധുസൂദനന്‍ എന്നയാള്‍ക്കാണു ദുരനുഭവമുണ്ടായത്. സര്‍ട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു ജീവനക്കാര്‍ പറഞ്ഞതായി മധുസൂദനന്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കുറിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ കോഴിക്കോട് രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ ഒരു ദിവസം കൊണ്ട് നല്‍കേണ്ട സേവനം ബോധപൂര്‍വം 3 ദിവസത്തെ കാലതാമസം വരുത്തിയെന്നും സര്‍ക്കാര്‍ ജീവനക്കാരന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി ചില ജീവനക്കാര്‍ പെരുമാറിയെന്നും റിപോര്‍ട്ട് ചെയ്തു. കൂടാതെ, മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന മോശമായ പരാമര്‍ശം സബ് രജിസ്ട്രാര്‍ നടത്തിയതായും റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്.




Next Story

RELATED STORIES

Share it