Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടി പിടിയിലായ പ്രതി വീണ്ടും രക്ഷപ്പെട്ടു

നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആഷിഖിനൊപ്പം തടവുചാടിയ മൂന്നുപേരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടി പിടിയിലായ പ്രതി വീണ്ടും രക്ഷപ്പെട്ടു
X

കോഴിക്കോട്: രണ്ടാഴ്ച മുമ്പ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് തടവുചാടി പോലിസിന്റെ പിടിയിലായ നാലുപ്രതികളില്‍ ഒരാള്‍ വീണ്ടും രക്ഷപ്പെട്ടു. നേരത്തെ കടന്നുകളഞ്ഞശേഷം പോലിസ് പിടിയിലായ ആഷിഖിനെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ സെല്ലില്‍നിന്നും കാണാതായത്. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആഷിഖിനൊപ്പം തടവുചാടിയ മൂന്നുപേരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആഷിഖിനായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് നിരവധി കേസുകളില്‍ പ്രതിയായവര്‍ ഉള്‍പ്പടെ നാലുപേര്‍ രക്ഷപ്പെട്ടത്. ഇതില്‍ കൊലക്കേസ് പ്രതികളായ നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരെ വയനാട് മേപ്പാടിയില്‍നിന്നും പോലിസ് പിടികൂടിയിരുന്നു. ഇരുവരും 15 കേസുകളില്‍ പ്രതികളാണ്. മറ്റൊരു കുറ്റവാളിയായ ആഷിഖിനെ കോഴിക്കോടുനിന്നുതന്നെ പോലിസ് പിടികൂടിയിരുന്നു.

മോഷ്ടിച്ച ബൈക്കുമായുള്ള സഞ്ചാരത്തിനിടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. മൂന്നുപേരെയും രക്ഷപ്പെടാന്‍ സഹായിച്ച മാനസികാരോഗ്യകേന്ദ്രം അന്തേവാസി ഷഹല്‍ ഷാനുവും നേരത്തെ പിടിയിലായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതോടെ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു പോലിസ് അന്വേഷണം. രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടിയ മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോയിരുന്നു.

Next Story

RELATED STORIES

Share it