നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍
പയ്യോളിയിലെ ഗുഡ്‌വേ ഇലക്ട്രോണിക്‌സ്, നെല്ലിയേരി മാണിക്കോത്തെ കോഴിക്കട, തിക്കോടി ഹാര്‍ഡ് വെയര്‍ ഷോപ്പ്, തച്ചന്‍കുന്ന് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ കടകളില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണ്.

പയ്യോളി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ ഇരുട്ടി മുഴക്കുന്ന് പറമ്പത്ത് വീട്ടില്‍ മുബാഷിര്‍ (28) ആണ് അറസ്റ്റിലായത്. കോഴിക്കോട് കണ്ണൂര്‍ വയനാട് എന്നീ ജില്ലകളിലായി 12 ലേറെ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. പയ്യോളിയിലെ ഗുഡ്‌വേ ഇലക്ട്രോണിക്‌സ്, നെല്ലിയേരി മാണിക്കോത്തെ കോഴിക്കട, തിക്കോടി ഹാര്‍ഡ് വെയര്‍ ഷോപ്പ്, തച്ചന്‍കുന്ന് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ കടകളില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണ്.
പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്ന പ്രതിയെ കഴിഞ്ഞദിവസം ചെങ്ങോട്ടുകാവ് ചേലിയയിലെ ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് പോലിസ് പിടികൂടിയത്. ഷോപ്പുകളിലെ കാമറ ദിശ മാറ്റിവച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ പിപിഇ കിറ്റും ധരിച്ചിരുന്നു. പയ്യോളി സിഐ എം പി ആസാദ്, എസ്‌ഐമാരായ എ കെ സജീഷ്, സി എച്ച് ഗംഗാധരന്‍, എ എസ്‌ഐ ബിനീഷ്, ഒ കെ രഞ്ജിത്ത്, കെ പി രാജീവന്‍, വി സി ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT