Kerala

കൊയിലാണ്ടിയില്‍ കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫറാണ് മരിച്ചത്

കൊയിലാണ്ടിയില്‍ കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
X

കോഴിക്കോട്: കൊയിലാണ്ടിയില്‍ കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വഴിയാത്രികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫറാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.40ഓടെ കൊയിലാണ്ടി ടൗണില്‍ ദേശീയപാതയില്‍ ബസ് സ്റ്റാന്റിനടുത്താണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന കെഎല്‍ 55 കെ 8047 കണ്ടയ്‌നര്‍ ലോറിയും ടിഎന്‍ 88 എ 8581 നമ്പര്‍ മംഗലാപുരത്ത് നിന്നു പാചകവാതകവുമായി വരികയായിരുന്ന ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പെത്. ഇരു വാഹനത്തിലുമുണ്ടായിരുന്ന നാലുപേര്‍ക്കും ഒരു വഴിയാത്രക്കാരനുമാണ് പരിക്കേറ്റത്. മീന്‍ വണ്ടിയിലുണ്ടായിരുന്ന ബാപ്പു, ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന തമിഴ് നാട് സ്വദേശികളായ രാജേന്ദ്രന്‍, ചിന്നദുരൈ, വഴിയാത്രികനായ അബൂബക്കര്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാപ്പുവിന്റെ നില ഗുരുതരമാണ്. ജാഫറിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.



Next Story

RELATED STORIES

Share it