Kerala

പാറക്കെട്ടില്‍നിന്ന് വീണ് യുവാവ് മരിച്ചു

ജനവാസകേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ ചേരി കൂമ്പന്‍മലയില്‍ മഴക്കുണ്ട് പ്രദേശത്താണ് അപകടം.

പാറക്കെട്ടില്‍നിന്ന് വീണ് യുവാവ് മരിച്ചു
X

പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ പാറക്കെട്ടില്‍നിന്ന് താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഈസ്റ്റ് മണ്ണാര്‍മലയിലെ പുതുപ്പറമ്പ് കോളനിക്ക് സമീപം കുറുപ്പത്ത് ഉമ്മറിന്റെ മകന്‍ മുഹമ്മദ് നിയാസാണ് (24) മരിച്ചത്. ജനവാസകേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ ചേരി കൂമ്പന്‍മലയില്‍ മഴക്കുണ്ട് പ്രദേശത്താണ് അപകടം. വഴുക്കലുള്ള പാറക്കെട്ടില്‍നിന്ന് കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നെന്ന് പറയുന്നു.

ശനിയാഴ്ച വൈകീട്ട് 4.30ഓടെ നിയാസിന്റെ കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ശനിയാഴ്ച മുഹമ്മദ് നിയാസുള്‍പ്പെടെ കൂട്ടുകാര്‍ മലകാണാന്‍ പോയതായിരുന്നു. പെരിന്തല്‍മണ്ണ അഗ്‌നിശമന സേന യൂനിറ്റ്, മേലാറ്റൂര്‍ പോലിസ്, സിവില്‍ ഡിഫന്റ്‌സ് വളന്റിയര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും വാഹനം എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പട്ടിക്കാട് ചുങ്കത്തുള്ള പെയിന്റ് ഷോപ്പിലെ ജീവനക്കാരനാണ് നിയാസ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കും. മാതാവ്: കൗലത്ത്. സഹോദരങ്ങള്‍: മിസ്ബാഹ്, നാജിയ.

Next Story

RELATED STORIES

Share it