Kerala

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് വൃദ്ധന്‍ മരിച്ചു

എടവക മാങ്ങലാടി കിണറ്റാട്ട് പുതിയ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍(78) ആണ് മരിച്ചത്.

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് വൃദ്ധന്‍ മരിച്ചു
X

മാനന്തവാടി: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. എടവക മാങ്ങലാടി കിണറ്റാട്ട് പുതിയ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍(78) ആണ് മരിച്ചത്. തിങ്കളാഴ്ചവൈകിട്ട് വീട്ടുവളപ്പിലെ മരത്തില്‍ നിന്ന് വീണ കുഞ്ഞിരാമന്‍ നായരെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: അമ്മാളു അമ്മ. മക്കള്‍: സൗമിനി, ബാബു, അനിത. മരുമക്കള്‍: ലത, അശോകന്‍.




Next Story

RELATED STORIES

Share it