Kerala

ചെര്‍പ്പുളശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടം.

ചെര്‍പ്പുളശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു;  ഒരാള്‍ക്ക് പരിക്കേറ്റു
X

ചെര്‍പ്പുള്ളശ്ശേരി(പാലക്കാട്): ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നില്‍ കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൂടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിന് പരിക്കേറ്റു. മണ്ണാര്‍ക്കാട് മണലടി സ്വദേശി നിവേദ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജിനുജിത്തിനെ(26) പരിക്കുകളോടെ പെരുന്തല്‍മണ്ണ ആശൂപത്രിയില്‍ എത്തിച്ചു.

ഇന്നലെ രാവിലെ ഏഴിന് കച്ചേരിക്കുന്ന് കാക്കാത്തോട് പാലത്തിനു സമീപമായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടം. ചെര്‍പ്പുള്ളശ്ശേരി പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it