പരീക്ഷാകേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ഥികള്‍
അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ ഇന്ന് തീരുമാനമുണ്ടാവും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം തേടി.

തിരുവനന്തപുരം: എസ്എസ്എല്‍എസി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അനുമതി നല്‍കി.
അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ ഇന്ന് തീരുമാനമുണ്ടാവും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം തേടി.
മെയ് 23 ന് പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കില്‍ ജില്ലയിലെ മറ്റൊരു കേന്ദ്രം ലഭിക്കും. അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിക്കും
അതേസമയം, മെയ് 26 മുതല്‍ 30 വരെ നടക്കുന്നപരീക്ഷ എഴുതുന്ന നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ സമഗ്ര ശിക്ഷാകേരളയുടെ നേതൃത്വത്തില്‍ നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ വഴി കുട്ടികളുടെ വീടുകളില്‍ മാസ്‌ക് എത്തിക്കും.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT