ഇടത്തല അബ്ദുല്‍ കരീം മൗലാന റഷാദി അല്‍ഖാസിമി അന്തരിച്ചു
തബ്്ലീഗ് ജമാഅത്ത് കേരളാ അമീറും പ്രമുഖ ഇസ്്ലാമിക പണ്ഡിതനുമായ ഇദ്ദേഹം പത്തനംതിട്ട കശ്ശാഫുല് ഉലൂം അറബിക് കോളജിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു

പത്തനംതിട്ട: തബ്്ലീഗ് ജമാഅത്ത് കേരളാ അമീറും പ്രമുഖ ഇസ്്ലാമിക പണ്ഡിതനുമായ ഇടത്തല അബ്ദുല്‍ കരീം മൗലാന റഷാദി അല്‍ഖാസിമി(71) അന്തരിച്ചു. പത്തനംതിട്ട കശ്ശാഫുല് ഉലൂം അറബിക് കോളജിന്റെ അമരക്കാരനും നിലവില്‍ പ്രിന്‍സിപ്പലുമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. ദീര്‍ഘകാലം എടത്തല ജാമിയത്തുല്‍ കൗസരിയ അറബിക് കോളജ് പ്രിന്‍സിപ്പലായിരുന്നു. കര്‍ണാടക സബീറുല്‍ റഷാദ് അറബിക് കോളജിലെ ശൂറാ അംഗമാണ്.
ഖബറടക്കം നാളെ രാവിലെ ഒമ്പതിന് പത്തനംതിട്ട കശാഫുല്‍ ഉലൂം അറബിക് കോളജില്‍ നടക്കും. ഭാര്യമാര്‍: പരേതയായ ഹലീമ, റൈയ്ഹാനത്ത്. മക്കള്‍: അബ്ദുല്‍ റഷീദ് മൗലവി അല്‍കൗസരി, യൂസുഫ് മൗലവി അല്‍കൗസരി, ഷമീമ, സാലിഹ, സംഹ, സഊദ്. മരുമക്കള്‍: നാസര്‍ മൗലവി(പത്തനംതിട്ട കശ്ശാഫുല് ഉലൂം അറബിക് കോളജ് മുദ്രിസ്), മുഹമ്മദ് ഈസാ മൗലവി അല്‍കൗസരി(മഞ്ചേരി അറബിക് കോളജ് പ്രിന്‍സിപ്പല്‍), തസ്നി, ഫാത്തിമ.
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT