അബ്ദുല്‍ കരീം മുസ്‌ല്യാര്‍ വധശ്രമം: മുഖ്യപ്രതി പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
കേസിലെ ഒന്നാംപ്രതിയായ കന്യാന സ്വദേശി ഒളിവില്‍ കഴിയുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സി ബി തോമസും സംഘവുമെത്തിയത്

കാസര്‍കോഡ്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ബായാര്‍ മുളിഗദ്ദെയിലെ മദ്‌റസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പോലിസുകാരെ കണ്ട പ്രതി താന്‍ ഓടിച്ച സ്‌കൂട്ടര്‍ പോലിസുകാര്‍ക്കു നേരെ ഓടിച്ചുവിട്ട് രക്ഷപ്പെട്ടെന്നാണു പോലിസുകാര്‍ പറയുന്നത്. സ്‌കൂട്ടറിടിച്ച് രണ്ട് പോലിസുകാര്‍ക്കു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ കന്യാന ബെരിക്കട്ടെയിലാണ് സംഭവം. കേസിലെ ഒന്നാംപ്രതിയായ കന്യാന സ്വദേശി ഒളിവില്‍ കഴിയുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സി ബി തോമസും സംഘവുമെത്തിയത്. ഇതിനിടെയാണ് പോലിസിനെ കണ്ട് പ്രതി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ പോലിസുകാര്‍ക്കു നേരെ വിട്ട് ഓടിരക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിന അക്രമവുമായി ബന്ധപ്പെട്ട് 11 പേരെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയടക്കം അഞ്ചുപേരെയാണ് ഇനി പിടികൂടാനുള്ളത്.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT