Kerala

കുളിമുറിയിൽ ചാരായ വാറ്റ്; ദമ്പതികൾ പിടിയിൽ

ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അതീവരഹസ്യമായി പ്രത്യേക രീതിയിൽ വാറ്റ് സെറ്റ് ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. 55 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും മറ്റും പിടികൂടി.

കുളിമുറിയിൽ ചാരായ വാറ്റ്; ദമ്പതികൾ പിടിയിൽ
X

തിരുവനന്തപുരം: ലോക്ക് ഡൗണിൻ്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആര്യനാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായ വാറ്റ് നടത്തിയ ദമ്പതികൾ അറസ്റ്റിലായി. വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് ചാരായം വാറ്റിയ ആര്യനാട് കോട്ടയ്ക്കകം മുക്കാലി വിഎസ് ഭവനിൽ ബിനുകുമാർ, ഭാര്യ സത്യ എന്നിവരുടെ പേരിൽ അബ്കാരി കേസ്സെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ലോക്ക് ഡൗൺ കാലത്ത് രഹസ്യമായി വൻതുകയ്ക്ക് വിൽപ്പന നടത്താനായി ചാരായം വാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടിലെ കുളിമുറിയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അതീവരഹസ്യമായി പ്രത്യേക രീതിയിൽ വാറ്റ് സെറ്റ് ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. വീട്ടിൽ നിന്നും 55 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും മറ്റും പിടികൂടി.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ഓഫീസർ (IB) മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതീഷ്, ഷംനാദ് , രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരേയും പിടികൂടിയത്. ഇത്തരത്തിൽ വ്യാജ വാറ്റോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ 0471 2470418 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം.

Next Story

RELATED STORIES

Share it