- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയുഷ് ആരോഗ്യസ്ഥാപനങ്ങളില്‍ ഔഷധോദ്യാനവുമായി 'ആരാമം ആരോഗ്യം'

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ് ആരംഭിക്കുന്ന 'ആരാമം ആരോഗ്യം' പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. നാഷനല്‍ ആയുഷ് മിഷന്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന ആയുഷ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണമേഖലയില്‍ ആയുഷ് വകുപ്പിന് കീഴിലുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ ഈ പദ്ധതിയിലൂടെ ഔഷധസസ്യ ഉദ്യാനം ഒരുക്കുന്നതാണ്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധസസ്യങ്ങള്‍ നട്ടുകൊണ്ട് ആരാമം ആരോഗ്യം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മറ്റ് ജില്ലകളിലെ രണ്ടുവീതം കേന്ദ്രങ്ങളില്‍ ഇതോടനുബന്ധിച്ച് തൈകള്‍ നട്ടുപിടിപ്പിച്ചു.
പൊതുജനങ്ങളില്‍ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് അരാമം ആരോഗ്യം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആയുഷ് വകുപ്പിന് കീഴിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഔഷധി, കേരളാ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള നഴ്‌സറികള്‍, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമാണ് ഔഷധച്ചെടികള്‍ ശേഖരിക്കുന്നത്. സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നു. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ ചെടികള്‍ നടുകയും അവ നിശ്ചിതവളര്‍ച്ച എത്തുന്നതുവരെ പരിപാലിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















