- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലീലിന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ച്; തെറ്റ് ചെയ്‌തെന്ന് അംഗീകരിച്ചിട്ടില്ലെന്ന് എ വിജയരാഘവൻ
യുഡിഎഫ് നേതാക്കൾ ഇത്തരത്തിൽ ആരോപണമുയർന്നപ്പോൾ പോലും രാജിവച്ചിട്ടില്ല. പാമോലിൻ കേസിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന പരാമർശം വന്നിട്ടുപോലും അദ്ദേഹം രാജിവച്ചില്ല.

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ധാർമ്മികതയെ ഉയർത്തിപ്പിടിച്ച സമീപനമാണ് രാജിയിലൂടെ കെടി ജലീൽ സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജി നല്ല തീരുമാനമാണ്. പാർട്ടി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പൊതുജീവിതത്തിൽ മാന്യത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ആളാണ് കെ.ടി ജലീൽ. ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലുളള അദ്ദേഹത്തിന്റെ നടപടി സ്വാഗതാർഹമാണ്. രാജി വച്ചു എന്നതുകൊണ്ട് തെറ്റ് ചെയ്‌തു എന്ന് ജലീലോ പാർട്ടിയോ അംഗീകരിച്ചിട്ടില്ലെന്ന് വിജയരാഘവൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് നേതാക്കൾ ഇത്തരത്തിൽ ആരോപണമുയർന്നപ്പോൾ പോലും രാജിവച്ചിട്ടില്ല. പാമോലിൻ കേസിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന പരാമർശം വന്നിട്ടുപോലും അദ്ദേഹം രാജിവച്ചില്ല. സോളാർ കേസിൽ കെ ബാബു രാജിവച്ചില്ല. അദ്ദേഹത്തിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പോക്കറ്റിലിട്ട് കൊണ്ടു നടന്നതായും എ വിജയരാഘവൻ പരിഹസിച്ചു.
ജലീലിന്റെ രാജി മുഹൂർത്തം മാധ്യമങ്ങൾ നിശ്ചയിക്കേണ്ട ആവശ്യമില്ല, ലോകായുക്ത വിധിയിൽ നിയമപരമായ കാര്യങ്ങൾ ആലോചിച്ച് യുക്തമായ തീരുമാനമാണ് ഇപ്പോൾ എടുത്തതെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ രാജി തീരുമാനം അറിയിച്ചുകൊണ്ടുളള പോസ്‌റ്റിൽ പറഞ്ഞത് ജലീലിന്റെ അനുഭവ പശ്ചാത്തലത്തിലുളള കാര്യങ്ങളാണെന്നും എ വിജയരാഘവൻ പറഞ്ഞു.
നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോകായുക്ത. ആ ലോകായുക്തയുടെ ഉത്തരവിൽ ഒരുസമയ പരിധി കൽപിച്ചിരുന്നു. അതിനാൽ വിധിയിൽ നിയമപരമായ കാര്യങ്ങളെ എങ്ങനെ സമീപിക്കണം എന്ന് ആ സമയത്തിനനുസരിച്ച് തീരുമാനമെടുത്താൽ മതിയെന്നും എ വിജയരാഘവൻ പ്രതികരിച്ചു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















