Kerala

പോക്കര്‍ സാഹിബിന്റെ വേര്‍പാടില്‍ എ വാസു അനുശോചിച്ചു

പോക്കര്‍ സാഹിബിന്റെ വേര്‍പാടില്‍ എ വാസു അനുശോചിച്ചു
X

കോഴിക്കോട്: എസ്ഡിടിയു വയനാട് ജില്ലാ പ്രസിഡന്റ് മാനന്തവാടി ചെറ്റപ്പാലം തമ്മട്ടാന്‍ പോക്കര്‍ സാഹിന്റെ വേര്‍പാടില്‍ എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു അനുശോചനം രേഖപ്പെടുത്തി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അവിസ്മരണീയമാണ്.

വാര്‍ധക്യത്തില്‍ പോലും യുവത്വത്തിന്റെ പ്രസരിപ്പോടെയായിരുന്നു അദ്ദേഹം കര്‍മരംഗത്ത് സജീവമായി നിലയുറപ്പിച്ചിരുന്നത്. സഹപ്രവര്‍ത്തകരോടുള്‍പ്പെടെ അദ്ദേഹം പുലര്‍ത്തിയിരുന്ന സൗഹൃദവും നിഷ്‌കളങ്കമായ ഇടപെടലുകളും എന്നും മാതൃകയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും എ വാസു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it