Kerala

കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ ഒരുഭാഗം മഴയിൽ തകർന്നു

കൊവിഡ് ലോക്ക് ഡൗൺ സമയമായതിനാൽ കുട്ടികൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ ഒരുഭാഗം മഴയിൽ തകർന്നു
X

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂൾ അക്കാദമിക് ബ്ലോക്കിന്റെ ഒരു ഭാഗം മഴയിൽ തകർന്ന് വീണു. ആർക്കും പരിക്കില്ല. കൊവിഡ് ലോക്ക് ഡൗൺ സമയമായതിനാൽ കുട്ടികൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ഏതാനും ചില കുട്ടികൾ ഹോസ്റ്റലിലുണ്ട്. അവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന പൊതുമരാമത്തു വകുപ്പിനാണ് കെട്ടിടങ്ങളുടെ ചുമതല.

Next Story

RELATED STORIES

Share it