ഇ പി ജയരാജന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ ഉച്ചതിരിഞ്ഞ് അധ്യാപകനെ അന്വേഷിച്ച് സ്കൂളില്‍ എത്തിയിരുന്നുവെങ്കിലും അവിടെ ഉണ്ടായിരുന്നില്ല.
പയ്യന്നൂർ: 17 വയസ്സുകാരിയായ വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പരിയാരം പോലിസ് അറസ്റ്റ് ചെയ്തു. പരിയാരം പോലിസ് പരിധിയിലുള്ള വിദ്യാലയത്തിലെ കായികാധ്യാപകനായ വെള്ളോറ കാര്യപ്പള്ളിയിലെ കെ സി സജീഷിനെയാണ് പോലിസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ ഉച്ചതിരിഞ്ഞ് അധ്യാപകനെ അന്വേഷിച്ച് സ്കൂളില്‍ എത്തിയിരുന്നുവെങ്കിലും അവിടെ ഉണ്ടായിരുന്നില്ല.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ സ്കൂൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. തുടർന്ന് പ്രിൻസിപ്പൽ പരിയാരം പോലിസിൽ പരാതി നൽകുകയായിരുന്നു. പോലിസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി മാടായിപ്പാറയിൽ വെച്ചാണ് സജീഷ് പിടിയിലായത്. മുൻ മന്ത്രി ഇ പി ജയരാജന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നു സജീഷ്.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT