Kerala

മൊബൈൽ പൊട്ടിയതിന്​ ചീത്ത പറയുമെന്ന് ഭയന്ന്​ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.

മൊബൈൽ പൊട്ടിയതിന്​ ചീത്ത പറയുമെന്ന് ഭയന്ന്​ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു
X

പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടിയ മനോവിഷമത്തിൽ പൊന്നാനി സ്വദേശിയായ പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്മഹത്യ ചെയ്തത്. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.

ഇതോടെ രക്ഷിതാവ് ചീത്ത പറയുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊന്നാനി എംഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: നിഷാന, നിയ.


Next Story

RELATED STORIES

Share it