Kerala

കിന്‍ഫ്രയില്‍ 90 പേര്‍ക്ക് കൊവിഡ്; പൂവാര്‍ ഫയര്‍‌സ്റ്റേഷനിലെ 9 പേര്‍ക്കും രോഗം

സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലിസുകാരനും രോഗം സ്ഥിരീകരിച്ചു.

കിന്‍ഫ്രയില്‍ 90 പേര്‍ക്ക് കൊവിഡ്; പൂവാര്‍ ഫയര്‍‌സ്റ്റേഷനിലെ 9 പേര്‍ക്കും രോഗം
X

തിരുവനന്തപുരം: മേനംകുളം കിൻഫ്ര പാർക്കിലെ 90 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരിൽ ഇന്നലെയും ഇന്നുമായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ ഉൾപ്പടെയുള്ളവർക്കാണ് രോഗം. ഇവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലേക്ക് മാറ്റും.

പൂവാർ ഫയർസ്റ്റേഷനിലെ ഒമ്പത് പേർക്കും ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലിസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പോലീസുകാരൻ ഇന്നലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it