- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 800 പട്ടയങ്ങള്‍ നാളെ വിതരണം ചെയ്യും

കോഴിക്കോട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നാളെ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. നൂറുദിന പരിപാടിയിലുള്‍പ്പെടുത്തി റവന്യൂഭവനനിര്‍മാണ വകുപ്പ് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തന ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
ജില്ലയിലെ കായണ്ണ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസുകളുടെ കെട്ടിടങ്ങളാണ് ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുക. വടകര റവന്യൂ ഡിവിഷനല്‍ ഓഫിസ് നിര്‍മാണപ്രവര്‍ത്തനോദ്ഘാടനവും കോഴിക്കോട് താലൂക്കിലെ പൂളക്കോട്, കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, അവിടനല്ലൂര്‍, വടകര താലൂക്കിലെ ഏറാമല, താമരശ്ശേരി താലൂക്കിലെ വാവാട്, കോടഞ്ചേരി, പനങ്ങാട് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് ഓഫിസ് നിര്‍മാണ ഉദ്ഘാടനവും നടക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരാവും. ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എ പ്രദീപ് കുമാര്‍ എംഎല്‍എ പട്ടയ വിതരണം നിര്‍വഹിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















