Kerala

വയനാട് ജില്ലയില്‍ 701 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.1

വയനാട് ജില്ലയില്‍ 701 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.1
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 463 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.1 ആണ്. 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

9 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50016 ആയി. 34773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14357 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 64, ബത്തേരി 61, മേപ്പാടി 57, കല്‍പ്പറ്റ, മീനങ്ങാടി 45 വീതം, നെന്മേനി 41, പനമരം, വെള്ളമുണ്ട 33 വീതം, എടവക 28, തവിഞ്ഞാല്‍ 25, നൂല്‍പ്പുഴ 24, പുല്‍പ്പള്ളി 23, കോട്ടത്തറ 22, മുട്ടില്‍ 21, പടിഞ്ഞാറത്തറ, കണിയാമ്പറ്റ 20 വീതം, പൊഴുതന, തരിയോട്, തിരുനെല്ലി 16 വീതം, പൂതാടി 15, തൊണ്ടര്‍നാട് 13, അമ്പലവയല്‍, വൈത്തിരി, മുള്ളന്‍കൊല്ലി 12 വീതം, മൂപ്പൈനാട്, വെങ്ങപ്പള്ളി സ്വദേശികളായ 7 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന ആറ് പേര്‍, ഡല്‍ഹിയില്‍ നിന്ന് വന്ന രണ്ടു പേര്‍, ആന്ധ്രപ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

463 പേര്‍ക്ക് രോഗമുക്തി

വെങ്ങപ്പള്ളി 12, കല്‍പ്പറ്റ 11, തിരുനെല്ലി 10, മേപ്പാടി, തവിഞ്ഞാല്‍ 9 വീതം, മാനന്തവാടി 6, പുല്‍പ്പള്ളി 5, അമ്പലവയല്‍ , മീനങ്ങാടി, കണിയാമ്പറ്റ, തൊണ്ടര്‍നാട്, വെള്ളമുണ്ട നാലു വീതം, നെന്മേനി, പനമരം, പൂതാടി, പൊഴുതന, ബത്തേരി മൂന്നു വീതം, മുട്ടില്‍ 2, കോട്ടത്തറ, മുള്ളന്‍കൊല്ലി, എടവക, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തരും, കര്‍ണാടക, മലപ്പുറം സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 357 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

2291 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2291 പേരാണ്. 2661 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35194 പേര്‍. ഇന്ന് പുതുതായി 182 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2578 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 409810 സാമ്പിളുകളില്‍ 392178 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 342162 നെഗറ്റീവും 50016 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it