കേരളത്തിലേക്ക് മടങ്ങാന്‍ 5 ലക്ഷത്തിലധികം പേര്‍
3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,20,887 പേരും ഉള്‍പ്പെടെ 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,20,887 പേരും ഉള്‍പ്പെടെ 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്.
മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 15,279 പേര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നില്‍.
മടങ്ങിവരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യു.എ.ഇ,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. കര്‍ണാടക, തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
RELATED STORIES
പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ച സംഭവം;പ്രത്യേക അന്വേഷണ സംഘം...
5 July 2022 4:26 AM GMTപ്ലസ് വണ്‍ പ്രവേശനം; വ്യാഴം മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
5 July 2022 4:03 AM GMTകൊച്ചി മെട്രോയില്‍ പ്രത്യേക യാത്രാ പാസുകള്‍ ഇന്ന് മുതല്‍
5 July 2022 3:32 AM GMTമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസ്: സ്വപ്നയെ ഇന്ന് ക്രൈംബ്രാഞ്ച്...
5 July 2022 3:23 AM GMTകൊല്ലത്തും എറണാകുളത്തും വാഹനാപകടങ്ങളിലായി നാല് മരണം
5 July 2022 3:05 AM GMTജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍
5 July 2022 2:49 AM GMT