Kerala

കോട്ടയം ജില്ലയില്‍ 37 പുതിയ കൊവിഡ് രോഗികള്‍; 33 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം, ആകെ 450 പേര്‍ ചികില്‍സയില്‍

ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേര്‍ രോഗമുക്തരായി.

കോട്ടയം ജില്ലയില്‍ 37 പുതിയ കൊവിഡ് രോഗികള്‍; 33 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം, ആകെ 450 പേര്‍ ചികില്‍സയില്‍
X

കോട്ടയം: ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേര്‍ രോഗമുക്തരായി. നിലവില്‍ 450 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ ആകെ 1,499 പേര്‍ക്ക് രോഗം ബാധിച്ചു. 1,046 പേര്‍ രോഗമുക്തരായി.

പുതുതായി 862 സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. 1015 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 94 പേരും വിദേശത്തുനിന്ന് വന്ന 60 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 133 പേരും ഉള്‍പ്പെടെ ആകെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ആകെ 9330 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശം

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1. ഏറ്റുമാനൂര്‍ സ്വദേശിനി(45)

2. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ബന്ധുവായ യുവാവ്(20)

3. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ബന്ധുവായ യുവാവ്(19)

4. ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി(40)

5. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ(36)

6. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകന്‍(15)

7. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകന്‍(11)

8. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളി(27)

9. ഏറ്റുമാനൂര്‍ സ്വദേശിനി(65)

10. ഏറ്റുമാനൂര്‍ സ്വദേശിനി(51)

11. കോഴിക്കോട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഏറ്റുമാനൂര്‍ സ്വദേശിനി(24)

12. ഏറ്റുമാനൂര്‍ സ്വദേശി(65)

13. മാടപ്പള്ളി സ്വദേശിനി(66)

14. രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ യുവാവ്(18)

15. രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ ആണ്‍കുട്ടി(14)

16. മാടപ്പള്ളി സ്വദേശി(23)

17. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83)

18. രോഗം സ്ഥിരീകരിച്ച അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനിയുടെ ബന്ധുവായ യുവതി(19)

19. കോട്ടയം കോടിമത സ്വദേശി(72)

20. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ ഭാര്യ(65)

21. കോട്ടയം സ്വദേശി(89)

22. തൃക്കൊടിത്താനം സ്വദേശി (51)

23. തൃക്കൊടിത്താനം സ്വദേശിനിയായ വിദ്യാര്‍ഥിനി(15)

24. പുതുപ്പള്ളി സ്വദേശി(29)

25. പാമ്പാടി വിലങ്ങുപാറ സ്വദേശിനി(34)

26. മീനടം സ്വദേശി(36)

27. ഞാലിയാകുഴിയില്‍ പച്ചക്കറി കട നടത്തുന്ന തിരുവാര്‍പ്പ് സ്വദേശി(48)

28. വാഴപ്പള്ളി സ്വദേശി(18)

29. തൃപ്പൂണിത്തുറയില്‍ സ്വകാര്യബാങ്ക് ജീവനക്കാരനായ എരുമേലി സ്വദേശി(40)

30. നേരത്തെ രോഗം സ്ഥിരീകരിച്ച ആലപ്പുഴ മുഹമ്മ സ്വദേശിനിയുടെ 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി(26)

31. വെള്ളാവൂര്‍ സ്വദേശി(27)

32. വെളിയന്നൂര്‍ സ്വദേശിനി(74)

33. കോട്ടയത്ത് ജോലിചെയ്യുന്ന ഇടുക്കി സ്വദേശിനി(22)

സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവര്‍

34. ഒഡീഷയില്‍നിന്ന് ജൂലൈ 23ന് എത്തി കോട്ടയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളി(23)

35. ഒഡീഷയില്‍നിന്ന് ജൂലൈ 23ന് എത്തി കോട്ടയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളി(48)

36. ഡല്‍ഹിയില്‍നിന്നും ജൂലൈ നാലിന് എത്തിയ കുറിച്ചി സ്വദേശി(26)

37. ഷംസാബാദില്‍നിന്നും ആഗസ്ത് മൂന്നിന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(27)

Next Story

RELATED STORIES

Share it