തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 316 കിലോ കഞ്ചാവ് പിടികൂടി

പാഴ്‌സല്‍ മുഖേന കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 316 കിലോ കഞ്ചാവ് പിടികൂടി

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ 316 കിലോ കഞ്ചാവ് പിടികൂടി. പാഴ്‌സല്‍ മുഖേന കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 11 ചാക്കുകളിലായാണ് ഒഡീഷയില്‍നിന്ന് ട്രെയ്‌നില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് പാഴ്‌സല്‍ ബുക്ക് ചെയ്തവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top