Kerala

വയനാട് ജില്ലയില്‍ ഇന്ന് 315 കൊവിഡ് ബാധിതര്‍; 378 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 315 കൊവിഡ് ബാധിതര്‍; 378 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.54 ആണ്. ഒരു ആരോഗ്യപ്രവര്‍ത്തകക്കും കൊവിഡ് സ്ഥിരീകരിച്ചു.

311 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57,067 ആയി. 49,842 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6,704 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 5,096 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 33 പേര്‍, ബത്തേരി 27, പൂതാടി 26, വെള്ളമുണ്ട 22, പനമരം 21, മേപ്പാടി 20, മൂപ്പൈനാട് 19, മീനങ്ങാടി 18, മുട്ടില്‍ 16, മാനന്തവാടി 14, കല്‍പ്പറ്റ 11, തൊണ്ടര്‍നാട്, വൈത്തിരി 9 വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, 8 വീതം, കോട്ടത്തറ, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, തിരുനെല്ലി 7 വീതം, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, കണിയാമ്പറ്റ 4 വീതം, എടവക 2, പടിഞ്ഞാറത്തറ സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍നിന്ന് വന്ന മൂന്നുപേരും കര്‍ണാടകയില്‍നിന്ന് വന്ന ഒരാളുമാണ് ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്ന് രോഗബാധിതനായത്.

378 പേര്‍ക്ക് രോഗമുക്തി

തവിഞ്ഞാല്‍ 21, ബത്തേരി 18, പൊഴുതന, തരിയോട് 10 വീതം, തൊണ്ടര്‍നാട്, വെള്ളമുണ്ട 5 വീതം, മേപ്പാടി, മുട്ടില്‍ 4 വീതം, അമ്പലവയല്‍, എടവക, കല്‍പ്പറ്റ, തിരുനെല്ലി, വൈത്തിരി 3 വീതം, പടിഞ്ഞാറത്തറ, മുപ്പൈനാട്, മാനന്തവാടി 2 വീതം, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പനമരം, പൂതാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും മൂന്ന് തമിഴ്‌നാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 269 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1,474 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1474 പേരാണ്. 2047 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 21861 പേര്‍.

ഇന്ന് പുതുതായി 143 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2135 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 442170 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4,38,347 എണ്ണത്തിന്റെ ഫലം ലഭിച്ചു. 381280 പേര്‍ നെഗറ്റീവും 57067 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it