വയനാട് ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്; 29 സമ്പര്‍ക്കരോഗികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 29 പേര്‍ രോഗമുക്തി നേടി. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28362 ആയി.
27563 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ, പനമര സ്വദേശികള്‍ അഞ്ചുപേര്‍ വീതം, അമ്പലവയല്‍, പൊഴുതന 3 പേര്‍ വീതം, എടവക, പൂതാടി, ബത്തേരി, വെങ്ങപ്പള്ളി, നെന്മേനി രണ്ടുപേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍, ബത്തേരി സ്വദേശികളായ ഓരോരുത്തരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.
29 പേര്‍ക്ക് രോഗമുക്തി
വെങ്ങപ്പള്ളി സ്വദേശികള്‍ 8 പേര്‍, നെന്മേനി, വെള്ളമുണ്ട, മേപ്പാടി രണ്ടുപേര്‍ വീതം, ബത്തേരി, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികില്‍സയിലായിരുന്ന 12 പേരുമാണ് രോഗം ഭേദമായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
177 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 132 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3055 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍നിന്ന് ഇന്ന് 593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 310187 സാമ്പിളുകളില്‍ 307677 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 279315 നെഗറ്റീവും 28362 പോസിറ്റീവുമാണ്.
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന്‍ അനുസ്മരണം ആലപ്പുഴയില്‍ (തല്‍സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT