Kerala

പോത്തൻകോട് കൊവിഡ് മരണം: സംശയിക്കുന്നവരുടെ സ്രവ പരിശോധന നടത്തും

മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പോ​ത്ത​ൻ​കോ​ട് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അറിയിച്ചു.

പോത്തൻകോട് കൊവിഡ് മരണം: സംശയിക്കുന്നവരുടെ സ്രവ പരിശോധന നടത്തും
X

തിരുവനന്തപുരം: കൊവി​ഡ് രോ​ഗം ബാ​ധി​ച്ച് പോ​ത്ത​ൻ​കോ​ട് വാ​വ​റ​യ​മ്പലം സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് (68) മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആശങ്കയുയരുന്നു. മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പോ​ത്ത​ൻ​കോ​ട് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അറിയിച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​രി​ച്ച​യാ​ൾ​ക്ക് കൊ​വി​ഡ് ബാ​ധ എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രി​ൽ നി​ന്നെ​ങ്കി​ലും പ​ക​ർ​ന്ന​താ​കാ​മെ​ന്നാ​ണ് സം​ശ​യം. ചി​ല ആ​ളു​ക​ളെ സം​ശ​യി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തും. അ​ബ്ദു​ൽ അ​സീ​സു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രി​ച്ച​യാ​ൾ മ​ഞ്ഞ​മ​ല എ​ൽ​പി​എ​സി​ലെ പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലും അ​യി​രൂ​പ്പാ​റ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ചി​ട്ടി ലേ​ല​ത്തി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​യാ​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മരിച്ച അബ്ദുൾ അസീസ് നിരവധി ചടങ്ങുകളിൽ പങ്കെടുത്തത് ആശങ്കയുയർത്തുന്നു. വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മാർച്ച് 18നാണ് അബ്ദുൾ അസീസ് ജലദോഷം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയിൽ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

14ാം തിയ്യതി അബ്ദുൾ അസീസ് അയിരുപ്പാറ ഫാർമേഴ്സ് ബാങ്കിൽ നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തിൽ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളിൽ ഉച്ച നമസ്കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാർമേഴ്സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തിൽ പങ്കെടുത്തിരുന്നതായും മകൾ കെഎസ്ആർടി ബസ് കണ്ടക്ടറാണെന്നും സർവ്വീസ് നിർത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തൻകോട് പഞ്ചായത്ത് അംഗം ബാലമുരളി പറഞ്ഞു.

Next Story

RELATED STORIES

Share it