Kerala

ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ; 25 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി

മെയ് 31-നകം ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയിലെ ജനങ്ങള്‍ക്ക് വെള്ളക്കെട്ടില്‍ നിന്നും ശ്വാശത പരിഹാരമുണ്ടാകുന്ന തരത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ; 25 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ പദ്ധതി കൊച്ചിയിലെ വെള്ളക്കെട്ട് അവസാനിപ്പിക്കാനാണ്. കൊച്ചിയിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരമേക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 25 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. രണ്ട് ഘട്ടമായി നടപ്പാക്കേണ്ട പദ്ധതിരേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കി.

പൊതുജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മാര്‍ച്ച് 31-നകം പദ്ധതി തീര്‍ക്കാന്‍ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് ലോക്ക് ഡൗണ്‍ കാരണം അതു നീണ്ടു പോയി. ഇപ്പോള്‍ പദ്ധതി നിര്‍മ്മാണം തുടരുകയാണ്. മെയ് 31-നകം ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയിലെ ജനങ്ങള്‍ക്ക് വെള്ളക്കെട്ടില്‍ നിന്നും ശ്വാശത പരിഹാരമുണ്ടാകുന്ന തരത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

ദേശീയപാതയില്‍ തലപ്പാടി-ചെങ്കളം റീച്ചിലെ പദ്ധതിക്ക് പിന്നാലെ ചെങ്കളം-നീലേശ്വരം റീച്ചിന്റെ വികസനത്തിനും സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. 36.28 കിമീ ദൂരം ആറ് വരിയാക്കി വികസിപ്പിക്കാനാണ് പദ്ധതി. 1927 കോടി രൂപയാണ് പദ്ധതി ചിലവ്. രണ്ടരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 40 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

Next Story

RELATED STORIES

Share it