കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി; പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി

11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒതുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ ബസില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി;  പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി

കാസര്‍ഗോഡ്: കര്‍ണാടക ആര്‍ടിസി ബസില്‍ കേരളത്തിലേക്ക കുടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് പരിശോധനക്കിടെ പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ മംഗലാപുരത്ത് നിന്നും കാസര്‍ഗോഡേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്തനും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒതുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ ബസില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ബാഗില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നും ഓടിപ്പോയയാള്‍ കാസര്‍ഗോഡ് ചെങ്കള ബബ്രാണി നഗറില്‍ ഹബീബ് മന്‍സിലില്‍ ബി എസ് അബ്ദുല്‍ സക്കീര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ കഞ്ചാവ് കടത്തിക്കൊണ്ടു വന്നതിനു കേസെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top