Kerala

കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കും

കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിലാണ് ജിയോബാഗുകൾ ഉടൻ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താൽകാലിക പരിഹാരമെന്ന നിലയിലാണ് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത്.

കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിലാണ് ജിയോബാഗുകൾ ഉടൻ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താത്ക്കാലിക പരിഹാരം എന്ന നിലയിലാണ് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം വലിയതുറയിലെ കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ മന്ത്രി സന്ദർശിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ആലോചിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. തിരുവനന്തപുരം ജില്ലയിലെ തീരമേഖലയ്ക്കായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരത്ത് അടുക്കുന്നതിന് പാറ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it