Kerala

20 കൊവിഡ് കേസുകള്‍; തിക്കോടി കര്‍ശന നിയന്ത്രണത്തിലേക്ക്, അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

തൃക്കോട്ടൂര്‍ വെസ്റ്റ് (1), പുറക്കാട് കൊപ്ര കണ്ടം (6), പുറക്കാട് (8) ,തിക്കോടി ടൗണ്‍ (11), തിക്കോടി വെസ്റ്റ് (14) എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

20 കൊവിഡ് കേസുകള്‍; തിക്കോടി കര്‍ശന നിയന്ത്രണത്തിലേക്ക്, അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍
X

പയ്യോളി: തിക്കോടി പഞ്ചായത്തില്‍ ഇന്നലെ മാത്രം 20 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി. തൃക്കോട്ടൂര്‍ വെസ്റ്റ് (1), പുറക്കാട് കൊപ്ര കണ്ടം (6), പുറക്കാട് (8) ,തിക്കോടി ടൗണ്‍ (11), തിക്കോടി വെസ്റ്റ് (14) എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. 6 ന് പുറക്കാട് കിടഞ്ഞീക്കുന്നില്‍ നടന്ന കൊവിഡ് പരിശോധനാഫലമാണ് ഇന്നലെ പുറത്തുവന്നത്.

200 പേരുടെ പരിശോധന നടന്നതില്‍ 150 പേരുടെ ഫലം വന്നപ്പോഴാണ് 19 പേരുടേത് പോസിറ്റീവായത്. 50 പേരുടെ ഫലംകൂടി വരാനിരിക്കുകയാണ്. ഒരാള്‍ക്ക് മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. നേരെത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ട പുറക്കാട് കിടഞ്ഞീക്കുന്നിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാളും ഇതില്‍ ഉള്‍പ്പെടും. കിടഞ്ഞീക്കുന്ന് ഉള്‍പ്പെടുന്ന ഏഴാംവാര്‍ഡ് (10), തൊട്ടടുത്ത ആറാം വാര്‍ഡ് (5), എട്ടാം വാര്‍ഡ് (1), 11ാം വാര്‍ഡ് (1), 14ാം വാര്‍ഡ് (2) വാര്‍ഡ് ഒന്നില്‍ (1) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവര്‍.

മറ്റ് അസുഖങ്ങളൊന്നുമില്ലാത്തവരെ മണിയൂര്‍ നവോദയയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചത്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവായതോടെ തിക്കോടിയില്‍ കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപോര്‍ട്ട്. 50 പേരുടെ പരിശോധനാഫലം വരുന്നതോടെ തിക്കോടിയില്‍ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യവകുപ്പില്‍നിന്നും ലഭിക്കുന്ന വിവരം.

Next Story

RELATED STORIES

Share it