Kerala

കോഴിക്കോട് ജില്ലയില്‍ 1,977 കൊവിഡ് കിടക്കകള്‍ ഒഴിവ്

കോഴിക്കോട് ജില്ലയില്‍ 1,977 കൊവിഡ് കിടക്കകള്‍ ഒഴിവ്
X

കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കൊവിഡ് ആശുപത്രികളിലായി 4,034 കിടക്കകളില്‍ 1,977 എണ്ണം ഒഴിവുണ്ട്. 113 ഐസിയു കിടക്കകളും 31 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 554 കിടക്കകളും ഒഴിവുണ്ട്.

16 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 653 കിടക്കകള്‍, 31 ഐ.സി.യു, 24 വെന്റിലേറ്റര്‍, 325 ഓക്‌സിജന്‍ കിടക്കകളും ബാക്കിയുണ്ട്. 14 സിഎഫ്എല്‍ടിസികളിലായി 1,710 കിടക്കകളില്‍ 1,094 എണ്ണമാണ് ബാക്കിയുള്ളത്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 355 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,823 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it