Kerala

കൊവിഡ് 19: തിരുവനന്തപുരത്ത് ഇതുവരെ എത്തിയത് 18,958 പേർ

സംസ്ഥാനത്തിനു പുറത്തു നിന്ന് ട്രെയിനിലും വാഹനത്തിലും ആഭ്യന്തര വിമാനങ്ങളിലും എത്തുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പാസെടുക്കണം.

കൊവിഡ് 19: തിരുവനന്തപുരത്ത് ഇതുവരെ എത്തിയത് 18,958 പേർ
X

തിരുവനന്തപുരം: ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം ഇതുവരെ തിരുവനന്തപുരത്ത് 18,958 പേർ എത്തിയിട്ടുണ്ട്. ഇതിൽ 9,484 പേർ വിദേശത്തുനിന്നാണ് എത്തിയത്. സംസ്ഥാനത്തിനു പുറത്തെ റെഡ്‌സോണുകളിൽ നിന്നും 10,665 പേർ എത്തി. രാജ്യത്തിനകത്ത് തമിഴ്‌നാട്ടിൽ നിന്നാണ് ഏറ്റവുമധികം പേർ ജില്ലയിലെത്തിയത്; 8049 പേർ. മഹാരാഷ്ട്ര - 1995 പേർ, ഡൽഹി - 1319, കർണാടക - 3097, തെലങ്കാന - 665, ആന്ധ്രപ്രദേശ് - 353 എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തി.

ഇഞ്ചിവിള, വാളയാർ, മുത്തങ്ങ, മഞ്ചേശ്വരം, ആര്യങ്കാവ്, കുമളി എന്നീ ചെക്ക്‌പോസ്റ്റുകളിലൂടെയും ട്രെയിനിലൂടെയും ആഭ്യന്തര വിമാന സർവീസിലൂടെയുമാണ് രാജ്യത്തിനകത്തു നിന്നുള്ളവർ എത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നും 52 വിമാനങ്ങൾ ഇതുവരെ എത്തിയിട്ടുണ്ട്. കുവൈറ്റ്, ദുബായ്, അബുദാബി, മസ്‌കറ്റ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. ഇതുവരെ ആകെ 35,537 പേർക്ക് കൊവിഡ് ജാഗ്രത പോർട്ടൽ വഴി പാസ് നൽകിയിരുന്നു. ഇതിൽ 16,579 പേർ വിവിധ കാരണങ്ങളാൽ വന്നിട്ടില്ല. സംസ്ഥാനത്തിനു പുറത്തു നിന്ന് ട്രെയിനിലും വാഹനത്തിലും ആഭ്യന്തര വിമാനങ്ങളിലും എത്തുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പാസെടുക്കണം. വിദേശത്തു നിന്നുമെത്തുന്നവരുടെ വിവരങ്ങൾ എയർപോർട്ടിൽവച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it