- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റിൽ
പെണ്‍കുട്ടിയുടെ ബന്ധുവായ സ്‌ത്രീയും കൊട്ടിയത്തെ ഹോം സ്‌റ്റേ നടത്തിപ്പുകാരായ രണ്ട് പേരുമാണ് ഇന്ന് പിടിയിലായത്.

കൊല്ലം: കുളിമുറി ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ സ്‌ത്രീയും കൊട്ടിയത്തെ ഹോം സ്‌റ്റേ നടത്തിപ്പുകാരായ രണ്ട് പേരുമാണ് ഇന്ന് പിടിയിലായത്. ഇന്നലെ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ രണ്ടാം ഭാര്യയടക്കം നാല് പേരെ പോലിസ് അറസ്റ്റ് ചെയ്‌തിരുന്നു. ഒരു മാസം മുമ്പ് കാണാതായ പെൺകുട്ടിയെ പോലിസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. യുവാവിനൊപ്പം നാടു വിട്ടതാണെന്നായിരുന്നു അന്ന് പെണ്‍കുട്ടി മൊഴി നൽകിയത്. പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ കോടതിനിർദേശ പ്രകാരം കൊട്ടിയത്തെ മഠത്തിൽ താമസിച്ച് വരികെയാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പെൺകുട്ടി നടത്തിയത്. പെണ്‍കുട്ടിക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലോഡ്‌ജില്‍ എത്തിച്ച ശേഷം കുളിമുറി ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം എന്നീ സ്ഥലങ്ങളിലെ വിവിധ ലോഡ്‌ജുകളില്‍ എത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ ഉന്നതരടക്കം നിരവധി പേർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















