Kerala

നിയമസഭാ സമ്മേളനം തുടങ്ങി; അഞ്ച് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

വാളയാർ പീഡന കേസിലെ വീഴച സഭ കലുഷിതമാക്കി. പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചു. ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. പോലിസ് വീഴ്ചയും പ്രോസിക്യൂഷൻ പരാജയവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

നിയമസഭാ സമ്മേളനം തുടങ്ങി; അഞ്ച് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു
X

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം തുടങ്ങി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ചു പേരും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. കോന്നിയിൽ നിന്നും വിജയിച്ച കെ യു ജനീഷ് കുമാർ, മഞ്ചേശ്വരത്ത് നിന്നും വിജയിച്ച എം സി കമറുദ്ദീൻ, വട്ടിയൂർക്കാവിൽ വിജയിച്ച വി കെ പ്രശാന്ത്, അരൂരിൽ വിജയിച്ച ഷാനിമോൾ ഉസ്മാൻ, എറണാകുളത്ത് വിജയിച്ച ടി ജെ വിനോദ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രതിപക്ഷത്തുനിന്നുള്ള കമറുദ്ദീനും ഷാനിമോളും അല്ലാഹുവിന്റെ നാമത്തിലും വിനോദ് ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഭരണപക്ഷത്തു നിന്നുള്ള പ്രശാന്തും ജനീഷ് കുമാറും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. കന്നടയിലാണ് കമറുദീൻ സത്യവാചകം പറഞ്ഞത്. പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആറിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും മൂന്നു വീതം സീറ്റ് നേടിയിരുന്നു. യുഡിഎഫിന് മൂന്ന് സിറ്റിങ് സീറ്റുകളും എൽഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പുതുതായി സഭയിലെത്തിയ അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് വിളിച്ചപ്പോൾ ഭരണ പ്രതിപക്ഷ അംഗങ്ങൾ കൈയടിച്ചാണ് സ്വീകരിച്ചത്. ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു.

അതേസമയം, വാളയാർ പീഡന കേസിലെ വീഴച സഭ കലുഷിതമാക്കും. പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചു. ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. പോലിസ് വീഴ്ചയും പ്രോസിക്യൂഷൻ പരാജയവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ, കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേസ് സർക്കാർ അട്ടിമറിച്ചെന്ന പരാമർശം അടിസ്ഥാന രഹിതമാണ്. സംഭവം സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it