Kerala

പ്രവാസി രജിസ്ട്രേഷൻ 1.65 ലക്ഷം പിന്നിട്ടു; ചാർട്ടേഡ് വിമാനം വേണമെന്ന് നോർക്ക

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ഉടന്‍ ആരംഭിക്കും.

പ്രവാസി രജിസ്ട്രേഷൻ 1.65 ലക്ഷം പിന്നിട്ടു; ചാർട്ടേഡ് വിമാനം വേണമെന്ന് നോർക്ക
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനായി നോര്‍ക്ക വെബ്‌സൈറ്റില്‍ ആരംഭിച്ച രജിസ്‌ട്രേഷന് വൻതിരക്ക്. ഇന്നുരാവിലെ 11 മണിവരെ 161 രാജ്യങ്ങളിൽ നിന്നായി 1,65,631 പേര്‍ രജിസ്റ്റര്‍ ചെയ്തതായി നോര്‍ക്ക അറിയിച്ചു. അതേസമയം, പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന്ന് നോര്‍ക്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

161 രാജ്യങ്ങളില്‍ നിന്ന് നോര്‍ക്ക രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുഎഇയില്‍ നിന്നാണ്- 65,608 പേർ. സൗദിയില്‍ നിന്ന് 20755 പേരും ഖത്തറില്‍ നിന്ന് 18392 പേരും കുവൈറ്റില്‍ നിന്ന് 9626 പേരും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഒമാനില്‍ നിന്ന് 7286ഉം ബഹറൈനില്‍ നിന്ന് 3451 പേരും മാലിദ്വീപില്‍ നിന്ന് 1100 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാനായി ഇന്നലെ രാത്രിയാണ് നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍ ആരംഭിച്ചത്. തിരികെ കൊണ്ടുവരുന്നവരുടെ മുന്‍ഗണനാ പട്ടിക സംസ്ഥാനം തയ്യാറാക്കി നല്‍കുമെങ്കിലും കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ഉടന്‍ ആരംഭിക്കും.

Next Story

RELATED STORIES

Share it