Kerala

കോട്ടയം ജില്ലയില്‍ 15,93,575 വോട്ടര്‍മാര്‍; കൂടുതല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍

ഇതില്‍ 7,78,117 പേര്‍ പുരുഷന്‍മാരും 8,15,448 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പത്തുവോട്ടര്‍മാരുണ്ട്.

കോട്ടയം ജില്ലയില്‍ 15,93,575 വോട്ടര്‍മാര്‍; കൂടുതല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍
X

കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടികയിലുള്ളത് 15,93,575 പേര്‍. ഇതില്‍ 7,78,117 പേര്‍ പുരുഷന്‍മാരും 8,15,448 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പത്തുവോട്ടര്‍മാരുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയമസഭാ നിയോജക മണ്ഡലം പൂഞ്ഞാര്‍ ആണ്- 1,89,091 പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ വൈക്കത്താണ് 1,64,469 പേര്‍. പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ പൂഞ്ഞാറും ഏറ്റവും പിന്നില്‍ കോട്ടയവുമാണ്. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ളത് കടുത്തുരുത്തിയിലും കുറവ് വൈക്കത്തുമാണ്.

ജനുവരി 20ന് അവസാനിച്ച സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് ഒമ്പതുവരെ അപേക്ഷ സമര്‍പ്പിച്ചവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് ചുവടെ. (നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ എന്ന ക്രമത്തില്‍)

പാലാ 89972, 94885, 0, 184857

കടുത്തുരുത്തി 91949, 95775, 1, 187725

വൈക്കം 80176, 84291, 2, 164469

ഏറ്റുമാനൂര്‍ 82085, 85948, 1, 168034

കോട്ടയം 79830, 85431, 0, 165261

പുതുപ്പള്ളി 86042, 89914, 3, 175959

ചങ്ങനാശേരി 82581, 88914, 2, 171497

കാഞ്ഞിരപ്പള്ളി 91207, 95474, 1, 186682

പൂഞ്ഞാര്‍ 94275, 94816, 0, 189091

Next Story

RELATED STORIES

Share it