Kerala

കോഴിക്കോട് ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ 1,576 കിടക്കകള്‍ ഒഴിവ്; സിഎഫ്എല്‍ടിസികളില്‍ 1,338

കോഴിക്കോട് ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ 1,576 കിടക്കകള്‍ ഒഴിവ്; സിഎഫ്എല്‍ടിസികളില്‍ 1,338
X

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 62 കൊവിഡ് ആശുപത്രികളിലായി 3,343 കിടക്കകളില്‍ 1,576 എണ്ണം ഒഴിവുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 71 ഐസിയു കിടക്കകളും 16 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 444 കിടക്കകളും ഒഴിവുണ്ട്.

15 സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളിലായി 490 കിടക്കകള്‍, 29 ഐസിയു, 14 വെന്റിലേറ്റര്‍, 236 ഓക്‌സിജനുള്ള കിടക്കകളും ബാക്കിയുണ്ട്. 15 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 1,715 കിടക്കകളില്‍ 1,338 എണ്ണം ബാക്കിയുണ്ട്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 303 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,472 കിടക്കകളില്‍ 1,804 എണ്ണവും ഒഴിവുണ്ട്.

Next Story

RELATED STORIES

Share it