Kerala

1,464 അന്തര്‍സംസ്ഥാന തൊഴിലാളികള്‍കൂടി പശ്ചിമബംഗാളിലേക്ക് തിരിച്ചു; ഇതുവരെ കോട്ടയത്തുനിന്ന് മടങ്ങിയത് 5,855 പേര്‍

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും 44 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

1,464 അന്തര്‍സംസ്ഥാന തൊഴിലാളികള്‍കൂടി പശ്ചിമബംഗാളിലേക്ക് തിരിച്ചു; ഇതുവരെ കോട്ടയത്തുനിന്ന് മടങ്ങിയത് 5,855 പേര്‍
X

കോട്ടയം: പശ്ചിമബംഗാളിലേക്കുള്ള നാലാമത്തെ ട്രെയിനില്‍ ഇന്ന് 1,464 അന്തര്‍സംസ്ഥാന തൊഴിലാളികള്‍കൂടി മടങ്ങി. ഇതോടെ ജില്ലയില്‍നിന്ന് പശ്ചിമബംഗാളിലേക്ക് മാത്രം മടങ്ങിയ തൊഴിലാളികളുടെ എണ്ണം 5,855 ആയി. കോട്ടയത്തുനിന്നും ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഉച്ചകഴിഞ്ഞ് 2.20നാണ് പുറപ്പെട്ടത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും 44 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

ചങ്ങനാശേരി-450, കോട്ടയം-450, വൈക്കം-114, മീനച്ചില്‍-350, കാഞ്ഞിരപ്പള്ളി -100 എന്നിങ്ങനെയാണ് ഇന്ന് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജിയോ ടി മനോജ്, ജെസി ജോണ്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇതുവരെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 7,491 അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ജില്ലയില്‍നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്.

Next Story

RELATED STORIES

Share it