മലപ്പുറത്ത് മോഷണക്കുറ്റമാരോപിച്ച് 14 കാരന് ക്രൂരമര്‍ദനം

മോഷണക്കുറ്റമാരോപിച്ചാണ് അഞ്ചംഗസംഘം കുട്ടിയെ മര്‍ദിച്ചത്. വടി കൊണ്ടുള്ള മര്‍ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്.

മലപ്പുറത്ത് മോഷണക്കുറ്റമാരോപിച്ച് 14 കാരന് ക്രൂരമര്‍ദനം

മലപ്പുറം: പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദനം. മോഷണക്കുറ്റമാരോപിച്ചാണ് അഞ്ചംഗസംഘം കുട്ടിയെ മര്‍ദിച്ചത്. വടി കൊണ്ടുള്ള മര്‍ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്. കുട്ടിയെ വിവസ്ത്രനാക്കി വടികൊണ്ട് മര്‍ദിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു.

മര്‍ദനത്തെക്കുറിച്ച് പരാതിപ്പെടുകയോ പുറത്തുപറയുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. മര്‍ദനമേറ്റ കുട്ടി ഇപ്പോള്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top